ട്രെയിന്‍ യാത്രയ്ക്കിടെ എലി കടിച്ച യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബുധന്‍, 18 ജനുവരി 2023 (09:15 IST)
ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തില്‍ റെയില്‍വെ 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 2016 ലാണ് സംഭവം. കാച്ചിഗുഡയില്‍ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചേറോട് സ്വദേശിനി സാലി ജെയിംസിന്റെ ഇടത് കൈത്തണ്ടയില്‍ എലി കടിച്ചത്. ജില്ലാ ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
 
ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ആണ് യാത്രക്കാരി തന്നെ എലി കടിച്ച കാര്യം ടിടിഇയെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വെ ഡോക്ടര്‍ എത്തുകയും കുത്തിവയ്‌പ്പെടുക്കുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം വടകര സഹകരണ ആശുപത്രിയിലെത്തി ടിടി കുത്തിവയ്പ്പും പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്പ്പും എടുത്തു. തുടര്‍ന്ന് റെയില്‍വെയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി യാത്രക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍