കോർപ്പറേറ്റ് സംഭാവന: കഴിഞ്ഞ ഏഴുവർഷം ബിജെപിക്ക് കിട്ടിയത് 2319 കോടി രൂപ

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (08:35 IST)
കഴിഞ്ഞ ഏഴുവർഷം കോർപറേറ്റുകളിൽ നിന്ന് ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 82 ശതമാനവും ബിജെപിക്ക്. ഇക്കാലയളവിൽ 2818.05 കോടി രൂപയാണ് രാഷ്ട്രീയപ്പാർട്ടികൾക്കു സംഭാവനയായി കോർപ്പറേറ്റുകൾ സംഭാവന നൽകിയത്. ഇതിൽ 2319.48 കോടി രൂപയും ബിജെപിക്കാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
 
കോൺഗ്രസിന് 376.02 കോടിയാണ് ഈ കാലയളവിൽ ലഭിച്ചത്.. എൻ.സി.പി.-69.81 കോടി രൂപ, തൃണമൂൽ കോൺഗ്രസ്-45.01 കോടി രൂപ, സി.പി.എം.-7.5 കോടി രൂപ, സി.പി.ഐ.-22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സംഭാവന. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ബിജെപിക്കും കോൺഗ്രസിനും കൂടുതൽ സംഭാവന ലഭിച്ചത്.
 
രാഷ്ട്രീയപ്പാർട്ടികൾക്ക് 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന സംഭാവനകൾ വിലയിരുത്തിയാണ് എ.ഡി.ആർ. റിപ്പോർട്ട്. അതേസമയം സംഭാവന ന‌ൽകിയ കമ്പനികൾ ഏതെല്ലാമെന്ന് വ്യക്തമല്ല. ചില കമ്പനികൾ പാൻ വിവരങ്ങളും സമർപ്പിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article