ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ശ്രീനു എസ്

ശനി, 17 ഒക്‌ടോബര്‍ 2020 (08:13 IST)
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസബാദിലാണ് സംഭവം. പ്രാദേശിക നേതാവ് ഡികെ ഗുപ്തയാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഗുപ്തക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. 
 
ഇന്നലെ രാത്രി തന്റെ കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍