കോൺഗ്രസ് നിർദേശിച്ചാൽ പാലായിൽ മത്സരിയ്ക്കുമെന്ന് കെ എം മാണിയുടെ മരുമകൻ

വെള്ളി, 16 ഒക്‌ടോബര്‍ 2020 (07:47 IST)
കോട്ടയം: കോൺഗ്രസ് നിർദേശിച്ചാൽ പാല മണ്ഡലത്തിൽനിന്നും മത്സരിയ്ക്കും എന്ന് കെ എം മാണിയുടെ മകൾ സാലിയുറ്റെ ഭർത്താവ് എം പി ജോസഫ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേയ്ക്ക് പോയത് ഉചിതമായില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് കെ എം മാണിയുടെ മരുമകൻ നിലപാട് പ്രഖ്യാപിച്ചത്. കോരള കോൺഗ്രസ് എം ഇടതുപക്ഷത്ത് എത്തിയെങ്കിലും വോട്ടുകൾ ഇടതിന് ലഭിയ്ക്കില്ല എന്നും മുൻ ലേബർ കമ്മീഷൻകൂടിയായ എം പി ജോസഫ് പറയുന്നു.
 
കെ എം മാണിയെ വ്യക്തിപരമായി അക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും. ദേശീയ തലത്തിൽ രാജ്യം വലിയ പ്രശ്നങ്ങളും അഭിമുഖീകരിയ്ക്കുന്നു. ഇതിൽനിന്നും കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിയ്ക്കാനാകു. അത്തരം ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു മുന്നണിയിൽനിന്നും കേരള കോൺഗ്രസ് എം വിട്ടുപോയത് ശരിയായില്ല എന്ന് എം പി ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ഇടതുപക്ഷത്ത് എത്തി എങ്കിലും വോട്ടുകൾ ലഭിയ്ക്കില്ല എന്നും എംപി ജോസഫ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍