ആള്‍ട്രോസ് ഇവിയെ ടാറ്റ അധികം വൈകാതെ വിപയിലെത്തിയ്ക്കും എന്ന് റിപ്പോർട്ടുകൾ. നെക്സോണ്‍ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോണ്‍ ഇലക്‌ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റയുടെ രണ്ടാമത്തെ വാഹനമായിരിയ്ക്കും ആള്‍ട്രോസ് ഇവി എന്നാണ് സൂചന. റെഗുലർ ആൾട്രോസിനെക്കാൽ കൂടുതൽ പിമിയം ഫീച്ചറുകളുമായായിരിയ്ക്കും ആൾട്രോസ് ഇവി വിപണിയിലെത്തുക എന്നാണ് വിവരം.
അടുത്ത വർഷമായിരിയ്ക്കും വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ സഞ്ചരിയ്ക്കാൻ ആൾട്രോസ് ഇവിയ്ക്ക് സാധിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ള IP67 റേറ്റഡ് വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ബാറ്ററിയാണ് ആള്‍ട്രോസ് ഇവിയുടെ കുതിപ്പിനുവേണ്ട വൈദ്യുതി നൽകുക. 2019ലെ ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനത്തെ ടാറ്റ ആദ്യമായി പ്രദർശിപ്പിച്ചത്.