കൊടുംവേനൽ വെല്ലുവിളിയാകും, അടച്ചിട്ട മുറികൾ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 1 മാര്‍ച്ച് 2021 (14:48 IST)
കൊവിഡ് കേസുകൾ വർധിക്കാതിരിക്കാൻ ഇന്ത്യക്ക് മുന്നറി‌യിപ്പുമായി കനേഡിയൻ ഗവേഷകർ. വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളായിരിക്കും ഇനി കൊവിഡ് വ്യാപനത്തിന്റെ പ്രധാനഘടകമായി മാറുകയെന്നും കാനഡ പോലുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് കൊവിഡ് ഉയർന്നതിന് സമാനമായി വേനലിൽ ഇന്ത്യയിലും കൊവിഡ് വ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
 
മെയ്,ജൂൺ മാസങ്ങളിൽ താപനില ഉയരുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മാസ്‌ക് ഉപയോഗം കുറച്ചതും ചെറിയ ഒത്തുചേരലുകൾ ഉയർന്നതും വേനൽ ചൂടിൽ കാര്യങ്ങൾ വഷാളാക്കുമെന്നും ഗവേഷകർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article