വനിതാ ഡോക്ടറുടെ കോളര്‍ ശരിയാക്കിക്കൊടുത്ത ജമ്മുകാശ്മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ് വിവാദത്തില്‍. കോളര്‍ ശരിയാക്കിക്കൊടുക്കുന്ന തരത്തിലുള്ള മന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ചൌധരി ലാല്‍ സിംഗിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
ജൂലായ് ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായാണ് മന്ത്രി ആശുപത്രിയിലെത്തിയത്. അവിടെ വച്ച് കണ്ട രണ്ടു വനിതാ ഡോക്ടര്‍മാരുടെ കോളര്‍ ശരിയ്ക്കല്ല ഇരിക്കുന്നതെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതിന് ശേഷം ഒരു ഡോക്ടറുടെ കോളര്‍ ശരിയാക്കി കൊടുക്കുകയായിരുന്നു. ഇത് കണ്ടു നിന്ന മറ്റൊരു ഡോക്ടര്‍ കോളര്‍ സ്വയം ശരിയാക്കി.മന്ത്രിയുടെ ഔചത്യമില്ലാത്ത പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ടാണ് ചിത്രം പിന്നീട് ട്വിറ്ററിലൂടെ വൈറലായത്.