യോഗഗുരു ബാബ രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കുന്ന 'പുത്രജീവക് ബീജ്' എന്ന ആയുര്‍വേദ ഉത്പന്നത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം 'പുത്രജീവക് ബീജ് എന്ന മരുന്ന് ഉപയോഗിച്ചാല്‍ ആണ്‍ കുട്ടിള്‍ ജനിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് മരുന്ന് വില്പനയെന്ന് പ്രതിപക്ഷം ആരോപിച്ചു
നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ന് സഭ ആരംഭിച്ചപ്പോള്‍ ജെഡി-യു അംഗം കെ.സി.ത്യാഗി പുത്ര ജീവക് ബീജ് എന്ന മരുന്നുമായാണ് സഭയില്‍ രംഗത്തെത്തിയത്. രാംദേവിന്റെ ദിവ്യ ഫാര്‍മസിയില്‍ നിന്നാണു മരുന്നു വാങ്ങിയതെന്നും ഹരിയായുടെ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഇത്തരം മരുന്നു വില്‍ക്കാന്‍ അുമതി നല്കിയത് ആരാണെന്നും ത്യാഗി ചോദിച്ചു.
ഇതേത്തുടര്‍ന്ന് പ്രതിപക്ഷത്തുനിന്ന് നിരവധി അംഗങ്ങള്‍ മരുന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ലിംഗ നിര്‍ണയം പോലുംനിയമ വിരുദ്ധമായി സാഹചര്യത്തില്‍ മരുന്ന് നിയമവിരുദ്ധമാണെന്നും എന്നാല്‍ ചെയറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.