കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം അംഗങ്ങള്‍ ഇന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
തിങ്കളാഴ്ചയായിരുന്നു 25 കോണ്‍ഗ്രസ് എം പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അഞ്ചു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ഇന്നും അതേ നിലപാട് തുടരുകയാണ്. അതേസമയം, സസ്പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ ബഹളമുണ്ടാക്കി.
ധര്‍ണ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം, സി പി ഐ നേതാക്കള്‍ ധര്‍ണ്ണ നടത്തുന്നവരെ സന്ദര്‍ശിച്ചു.