‘രാഹുല്‍ ഗാന്ധി സല്‍‌ഗുണസമ്പന്നന്‍’

Webdunia
ചൊവ്വ, 1 ജൂലൈ 2014 (08:47 IST)
രാഹുല്‍ ഗാന്ധിക്ക് യഥാര്‍ഥ നേതാവിന്റെ എല്ലാ ഗുണങ്ങളുമുണ്ടെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പ് അവസാ‍നിപ്പിക്കാനാണ് കോണ്‍ഗ്രസ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദാണ് രാഹുലിനെ പുകഴ്ത്തിയും പാര്‍ട്ടി നിലപാട് വിശദീകരിച്ചും മാധ്യമങ്ങളെ കണ്ടത്.  
 
രാഹുലിന് സര്‍വ നേതൃഗുണങ്ങളും ഉണ്ട്. അദ്ദേഹമാണ് ഞങ്ങളുടെ രണ്ടാമത്തെ വലിയ നേതാവ്- എന്നായിരുന്നു ഷക്കീല്‍ അഹമ്മദിന്റെ പ്രതികരണം
 
രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള സ്വാഭാവിക ഗുണവിശേഷമില്ലെന്നും അനീതിക്കെതിരെ പോരാടാനുള്ള ശേഷി മാത്രമാണ് ഉള്ളതെന്നുമായിരുന്നു ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം ഒരു ഗോവന്‍ ചാനലില്‍ പറഞ്ഞത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ രാഹുല്‍ അധികാരത്തിനു വേണ്ടിയല്ല, നീതിയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് വിശദീകരിച്ച് ദിഗ്‌വിജയ് സിംഗ് തടിയൂരി.