ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തിലെ സംഘര്‍ഷത്തില്‍ 6 മരണം

ബുധന്‍, 19 നവം‌ബര്‍ 2014 (13:17 IST)
ഹരിയാനയിലെ ഹിസാറില്‍ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം വിജയം കണ്ടില്ല.അതിനിടെ പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. രാപാല്‍ ഇപ്പോഴും ആശ്രമത്തില്‍ തന്നെയുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

2006-ല്‍ അനുയായികള്‍ ഗ്രാമീണനെ കൊലപ്പെടുത്തിയെന്ന കേസിലാണ് രാംപാലിനെതിരെ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്.ചൊവ്വാഴ്ച രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ രാം പാലിന്റെ അനുയായികള്‍ വെടിയുതിര്‍ത്തിരുന്നു.

അതിനിടെ രാംപാലിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചു. ഇതുകൂടാതെ രാംപാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് വീണ്ടും കോടതി പുറപ്പെടുവിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക