കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി; അഞ്ചുപേര്‍ക്ക് തടവുശിക്ഷ

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (15:36 IST)
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കോടതി ശിക്ഷ വിധിച്ചു. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അഞ്ചുപേര്‍ക്ക് ആണ് കോടതി ശിക്ഷ വിധിച്ചത്. 
 
2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇത് ആദ്യമായാണ്ആദ്യമായാണ് കോടതി ശിക്ഷ വിധിക്കുന്നത്.
 
സ്വകാര്യ കമ്പനിയായ സ്വേക പവര്‍ ടെകിന്റെ മാനേജിംഗ് ഡയറക്‌ടര്‍ക്ക് ആറു വര്‍ഷമാണ് തടവ്. മറ്റ് നാലു പേര്‍ക്ക് നാലു വര്‍ഷം വീതം തടവാണ് വിധിച്ചിരിക്കുന്നത്.
 
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് തെരുവു വിളക്കുകള്‍ സ്ഥാപിച്ചതില്‍ സര്‍ക്കാരിന് 1.42 കോടി രൂപ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു എന്നാണ് കേസ്. 2011ലാണ് കേസന്വേഷിച്ച സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.