കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡെ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്‌ത, മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. ജഡ്‌ജി ബിപിന്‍ ബിഹാരി സിംഗ് അടങ്ങിയ ബഞ്ചിന്റേതാണ് നിര്‍ദേശം.
ഡല്‍ഹി സ്പെഷല്‍ കോടതിയുടേതാണ് നിര്‍ദേശം. 31നകം കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരെ ഐപിസി 120–ബി, 420 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം.