സിനിമയിലേക്കുള്ള ഓഡിഷനില്‍ പങ്കെടുത്ത യുവതിയെ നഗ്നയാക്കി ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. മുംബൈയിലെ അന്ധേരിയിലാണ് സംഭവം നടന്നിരിക്കുന്നത്.
23കാരിയായ യുവതി അന്ധേരിയിലെ മഹധ കോളനിയിലെ ഫോര്‍ ബംഗ്ലാവില്‍ സംഘടിപ്പിച്ച ഓഡീഷനില്‍ പങ്കെടുത്തപ്പോള്‍ സെലക്ടര്‍മാര്‍ നഗ്നയാക്കി ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. എട്ട് പേരോളം വരുന്ന സെലക്ടര്‍മാര്‍ തന്നെ തടഞ്ഞ് നിര്‍ത്തി നഗ്നയാക്കിയെന്നാണ് യുവതിയുടെ മൊഴി.
തുടര്‍ന്ന് രക്ഷപ്പെട്ട് പോകാന്‍ തുനിഞ്ഞപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പത്രങ്ങളിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യാജ സിനിമനിര്‍മ്മാതാക്കള്‍ ആയിരിക്കും ഇതിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.