ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിലവിലെ ക്രിസ്ത്യന്‍ വിവാഹചട്ടം ഭേദഗതി ചെയ്യാന്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സിംഗ് എഎം സപ്റേ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക് വിവാഹമോചനം അനുവദിക്കണം. ക്രിസ്തീയ വിവാഹചട്ടപ്രകാരം വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിന് ഒരു വര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഡല്‍ഹിയിലെ സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.