പൊലീസ് കസ്റ്റഡിയിലുള്ള അധോലോക നായകന് ഛോട്ടാ രാജന് അത്യാസന നിലയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഴളായതിനെ തുടര്‍ന്ന് രാജനെ ഡല്‍ഹിയിലെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളാണ് ഛോട്ടാ രാജനുള്ളത്. ഈ രോഗങ്ങള്‍ക്ക് പുറമെ ഹെര്‍ണിയ, ലാപ്പര്ടോമി, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഛോട്ടാ രാജനുണ്ട്.
അതേസമയം, ഇതു സംബന്ധിച്ച് യാതൊരു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഛോട്ടാ രാജനെ കഴിഞ്ഞ വര്‍ഷമാണ് സിംഗപ്പൂരില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.