ചൈനീസ് പ്രസിഡന്‍റ് ഇന്ന് മടങ്ങും; ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (09:43 IST)
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിനുശേഷം ഇന്ന് മടങ്ങും. ഇന്നലെ വൈകിട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് പ്രസിഡനന്റിന് രാഷ്ട്രപതി വിരുന്ന് നല്‍കിയിരുന്നു.

ഇന്ന് രാവിലെ സ്പീക്കര്‍  സുമിത്ര മഹാജനുമായും  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഷി ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ചൈന ജപ്പാന്‍ യുദ്ധകാലത്ത് ചൈനയില്‍ സേവനം അനുഷ്ഠിച്ച ഡോ കോട്നിസിന്‍റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിക്കും.

മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിന് എത്തിയ ഷി ജിന്‍പിംഗ് ഇന്ത്യയുമായി 12 കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ആണവകരാറുകള്‍ ഉള്‍പ്പറെയുള്ള സുപ്രധാനമായ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. വ്യവസായ നിക്ഷേപം, ബഹിരാകശമേഖലയിലെ സമാധാനപരമായ സഹകരണം, റെയില്‍‌വേ രംഗത്തേ സഹകരണം, മാധ്യമമേഖലയിലെ സഹകരകരണം തുടങ്ങിയ 12 സുപ്രധാന കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തികയാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്നാല്‍ വലിയ നേട്ടങ്ങള്‍ സാധ്യമാകും എന്നും ലോകത്ത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സീ ജിന്‍പിംഗ് ചൂണ്ടിക്കാട്ടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.