അതിർത്തിയിൽ നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈന

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (07:27 IST)
ഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈന. ചൈന കടന്നുകയറ്റം നടത്താൻ ശ്രമിച്ച പ്രദേശങ്ങളിലടക്കം ആയുധ സന്നാഹങ്ങൾ ഒരുക്കി ഇന്ത്യ നിലപാട് കർക്കശപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനീസ് പ്രധിരോധമന്ത്രി രാജ്നാഥ് സിങീനെ ചർച്ചയ്ക്ക് ക്ഷണിച്ചിരിയ്ക്കുന്നത്. ഷാങ്‌ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോസ്കോയിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമരുമുള്ളത്. ഇതിനിടെയാണ് ചൈന ചർച്ചയ്ക്ക് സമയം തേടിയത്.
 
എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയുടെ ഭാഗത്തന്നിന്നും അനുകൂല പ്രതികരണം ഉണ്ടായാൽ മോസ്കോയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങും, ചൈനീസ് പ്രതിരോധമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തും. പാംഗോങ് തടാകത്തിന്റെ തെക്കൻ തീരം പിടിച്ചെടുക്കുന്നതിനായി 500 ലധികം വരുന്ന ചൈനീസ് സേനയുടെ നീക്കം ഇന്ത്യൻ സൈന്യം ശക്തമായി ചെറുത്തതോടെയാണ് അതിർത്തിയിൽ വീണ്ടും ഇരു സേനകളും നേർക്കുനേർ നിൽക്കുന്ന സ്ഥിതി ഉണ്ടായത്. ചുഷൂൽ ഉൾപ്പടെയുള്ള പ്രദേശങ്ങൾ കൈയ്യടക്കുകയായിരുന്നു സൈനിക നീക്കത്തിലൂടെ ചൈനയുടെ ലക്ഷ്യം, 
 
ഇതോടെ ഇന്ത്യ ആയുധ സൈനിക ബലം വർധിപ്പിയ്ക്കുകയും. കടന്നുകയറ്റമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകുകയുമായിരുന്നു. ബ്രിഗേഡ് കമാൻഡർ തലത്തിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. കാര്യങ്ങൾ നേരിട്ട് വിലയിരുത്താൻ കരസേന മേധാവി എംഎം നരവനെ ലഡാക്കിൽ തുടരുകയാണ്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ കിഴക്കൻ എയർ കമാൻഡിലെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article