പാക്കിസ്ഥാന്‍ സൈന്യത്തിന് ചൈന ആയുധ പരിശീലനം നല്‍കുന്നു

Webdunia
ശനി, 15 നവം‌ബര്‍ 2014 (10:29 IST)
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് ചൈന ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്.ബിഎസ്എഫിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ അജിത് ഡോവലിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെ രാജ്ഔരി സെക്ടറിന് സമീപമാണ് പരിശീലനം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ചൈനയുടെ ആയുധ പരിശീലനം പാക്കിസ്ഥാന്‍ സൈന്യത്തിന് ലഭിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.ഇതുകൂടാതെ രാജ്ഔരി അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ശക്തി കൂട്ടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.