ചൈനയിലും മോഡി ട്രന്‍ഡ്..! ചൈനീസ് ട്വിറ്ററിലും ആളെകൂട്ടി പ്രധാനമന്ത്രി പണിതുടങ്ങി

Webdunia
തിങ്കള്‍, 4 മെയ് 2015 (14:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'വെയ്ബോ' യില്‍ അംഗമായി. ചൈനീസ് ട്വിറ്റര്‍ എന്നറിയപ്പെടുന്ന മൈക്രോബ്ലോഗിംഗ് സൈറ്റാണ് വെയ്ബോ'. ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് ഒരാഴ്ചകൂടി ശേഷിക്കേയാണ് മോഡി 'വെയ്ബോ'യില്‍ അക്കൌണ്ട് തുറന്നത്.  വെയ്‌ബോയില്‍ അക്കൗണ്ട് തുറയ്ക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് മോഡി.
 
 'ഹലോ ചൈന, ചൈനീസ് സുഹൃത്തുക്കളുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്നു'  - വെയ്‌ബോയിലെ ആദ്യ പോസ്റ്റില്‍ മോഡി കുറിച്ചു. ചൈനീസ് ഭാഷയിലാണ് പോസ്റ്റ്. ഇംഗ്ലീഷില്‍ പിന്നീട് ഇത് ആവര്‍ത്തിക്കുന്നുമുണ്ട്. അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 7,000ത്തോളം പേര്‍ മോഡിയുടെ അക്കൗണ്ട് സന്ദര്‍ശിച്ചു. പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 24 നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൌണ്ടിനെ ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്ബോ അംഗീകരിച്ചത്. 
 
നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രതലവന്‍മാര്‍ വെയ്‌ബോയില്‍ അക്കൗണ്ട് തുറന്നിരുന്നു. 50 കോടി യൂസര്‍മാരാണ് ട്വിറ്ററിന് സമാനമായ വെയ്‌ബോയില്‍ ഉള്ളത്. മെയ് 14 മുതല്‍ 16വരെയാണ് മോഡിയുടെ ചൈനീസ് സന്ദര്‍ശനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി നിരവധി തവണ ബീജിങ്ങ് സന്ദര്‍ശിച്ചിട്ടുണ്ട്.  മോഡിയുടെ സന്ദര്‍ശനത്തില്‍ നിരവധി കരാറുകള്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഈ യാത്രയില്‍ കൂടുതല്‍ നടന്നേക്കും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.