ഓക്‌സിജൻ ക്ഷാമത്തിൽ ശ്വാസംമുട്ടി രാജ്യം, ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണെന്ന് റഷ്യയും ചൈനയും

Webdunia
വെള്ളി, 23 ഏപ്രില്‍ 2021 (12:43 IST)
കൊവിഡ് രോഗികളുടെ സംഖ്യ അനിയന്ത്രിതമായി ഉയരുന്നതിനെ തുടർന്ന് രാജ്യത്ത് ഓക്‌സിജൻ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപുരും ചൈനയും. ഓക്‌സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 
 
ആഴ്‌ചയിൽ നാലുലക്ഷം വരെ റംഡെസിവിര്‍ ഡോസ്‌ നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനായി അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ചൈനയും അറിയിച്ചു. നിലവിൽ ഗൾഫ് രാജ്യങ്ങൾ,സിംഗപൂർ,എന്നിവിടങ്ങളിൽ നിന്നും ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതേസമയം ചൈനയിൽ നിന്നും ഇവ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article