മുന്നില്‍ പോകുന്ന വാഹനം പെട്ടന്ന് ബ്രേക്കിടുകയും പിന്നാലെ വരുന്നവാഹനങ്ങള്‍ വരിവരിയായി കൂട്ടിയിടിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ടാകും. അത് പോലെയൊരു അപകടമാണ് മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് നേരിടേണ്ടി വന്നത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ജുന്‍ജുനുവിലെ പൊതു ജനറാലി അഭിസംബോധന ചെയ്യാന്‍ പോകുകയായിരുന്ന മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയടെ വാഹനവ്യൂഹമാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ ഗുദ്ദ ഗോര്‍ജി എന്ന സ്ഥലത്തായിരുന്നു അപകടം. വീതി കുറഞ്ഞ റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഒരു ഫോര്‍ച്യൂണര്‍ എസ്‌യുവി പൊടുന്നനെ ബ്രേക്കിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പിന്നാലെ അഞ്ച് കാറുകള്‍ വരിവരിയായി കൂട്ടിയിടിക്കുകയായിരുന്നു.