‘ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞാല്‍ പല നായകന്മാരും ഇല്ലാതാക്കും’; വെളിപ്പെടുത്തലുമായി റിച്ച

വ്യാഴം, 7 ഡിസം‌ബര്‍ 2017 (10:23 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡന കഥകള്‍ തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്ത് വന്നിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഇത്തരത്തില്‍ ഒരു വലിയ തുറന്നു പറച്ചില്‍ ഉണ്ടാകില്ലെന്നാണ് നടിയായ റിച്ച ഛഡ പറയുന്നത്. നമ്മുടെ നാട്ടിലെ വിക്റ്റിം ഷെയ്മിംഗ് പോലുള്ള സാഹചര്യത്തില്‍ അതുപോലൊന്ന് പെട്ടെന്ന് സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും റിച്ച വ്യക്തമാക്കി.
 
‘അങ്ങനെ സംഭവിക്കുകയാണെങ്കില്‍  പവര്‍ സ്ട്രക്ചര്‍ തന്നെ മാറി മറയുമെന്നും പുരോഗമന ആശയം പറയുന്നവരും ഫെമിനിസ്റ്റ് ചിത്രങ്ങള്‍ ചെയ്യുന്നവരുമൊക്കെ തകരുമെന്നും റിച്ച വ്യക്തമാക്കി. നമുക്ക് പല നായകന്മാരേയും നഷ്ടമാകും. ഇതിഹാസങ്ങള്‍ ഇല്ലാതാകും. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ റിച്ച പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍