ഭാരത്തിന് ജയ് വിളിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാനുമുള്ള അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് അറിയിച്ചു. ഭാരത് മാതാ കീ ജയ് വിളിക്കാൻ ചിലർ മടിക്കുന്നുവെന്നും അവർക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള അർഹതയില്ലെന്നുമാണ് മന്ത്രി അറിയിച്ചത്.
ഭാരത് മാതാ കീ ജയ് വിളിക്കാൻ പറ്റില്ലെന്ന് പറയുന്നവർ പിന്നെ ആർക്കാണ് ജയ് വിളിക്കുക, അതും ഇന്ത്യയിൽ ജീവിച്ചുകൊണ്ട്. ചൈന കീ ജയ് എന്നോ അതോ പാകിസ്താൻ കീ ജയ് എന്നോ എന്നാണ് മന്ത്രി ചോദിക്കുന്നത്. സ്വന്തം ജന്മഭൂമിയായ ഭാരത്തിനോട് മര്യാദകാണിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് മര്യാദ നൽകുക എന്നും അദ്ദേഹം ചോദിച്ചു.
ജാതിയോ മതമോ നോക്കാതെ നൂറു കണക്കിന് മുസ്ലിം പുരോഹിതർ മുംബൈയിലെ മസറിൽ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതോടൊപ്പം ഭാരത് മാതാ കീ ജയ് വിളിക്കുന്നവരെ എതിർക്കുന്നവരും അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവരും പരാജയപ്പെടുമെന്നും മന്ത്രി അറിയിച്ചു.