അഞ്ച് വർഷത്തേക്കാണ് ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന്റേതാവുക. ഈ അഞ്ച് വർഷത്തേക്ക് ചെങ്കോട്ടക്കകത്തെ വികസന പ്രവർത്തനങ്ങൾ നടത്തുക ഇനി ഡാൽമിയ ഗ്രൂപ്പാവും. കഴിഞ്ഞ വർഷം രാഷ്ട്രപതി പ്രഖ്യാപിച്ച അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് കമ്പനി സ്മാരകത്തെ ഏറ്റെടുത്തത്. രാജ്യത്തെ 90 ചരിത്ര സ്മാരകങ്ങൾ ഇത്തരത്തിൽ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ടയിൽ സ്ഥാപിക്കും. അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുകയും സ്മാരകത്തിന്റെ സുരക്ഷയും കമ്പനി നിർവ്വഹിക്കണം. ടൂറിസ്റ്റുകളിൽ നിന്നും സന്ദർശന ഫീസ് ഈടാക്കുന്നതും ഇനി ഡാൽമിയ ഗ്രൂപ്പ് തന്നെയായിരിക്കും.