കൃഷിക്കായി പറമ്പ് ഉഴുതുമറിച്ച കർഷകന് കിട്ടിയത് രണ്ടാം ലോക മഹായുദ്ധ കാലത്തെ സജീവമായ ബോംബ്

വ്യാഴം, 26 ഏപ്രില്‍ 2018 (19:21 IST)
മുംബൈ: മൺസൂൺ കൃഷിക്കായി നിലം ഉഴുതു മറിച്ച കർഷകൻ കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്തെ ഉഗ്ര പ്രഹര ശേഷിയുള്ള ബോംബ്. നിലം ഉഴുതു മറിക്കുന്നതിനിടെ കൊഴുവിൽ ലോഹ ശബ്ദം കേട്ടതിനെ തുടർന്നാണ് മഹേന്ദ്ര ശങ്കർ പട്ടേൽ എന്ന കർഷകന്റെ ശ്രദ്ധയിൽ ഇത് പെടുന്നത്.
 
സംഗതി ബോംബാണെന്ന് മനസ്സിലായ ഉടൻ കർഷകൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പരിശോധനക്കായി തഹസിൽദാരും സ്ഥലത്തെത്തി. കണ്ടെത്തിയ ബോബ് പ്രഹര ശേഷിയുള്ളതാണ് എന്ന്‌ തഹസിൽദാർ ദിനേഷ് കുര്‍ഹാഡേ സ്ഥിരീകരിച്ചു. 
 
രണ്ടാം ലോക മഹായുദ്ധകാലത്ത്. മുംബൈയിലെ 13 ഗ്രാമങ്ങളിൽ ബ്രിട്ടൺ ബോംബാക്രമണം നടത്തിയിരുന്നു അതിൽ പൊട്ടാതെ അവശേഷിച്ചതാണ് കണ്ടെത്തിയ ബോംബ് എന്നാണ് കരുതപ്പെടുന്നത്.  
 
ബോബ് നിർവീര്യമാക്കാനായി താനെയിൽ നിന്നും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടാത്തിയെങ്കിലും. സംഘത്തിന് ബോംബ് നിർവീര്യമാക്കാനായില്ല. ആർമിയുടെ ടെക്നിക്കൽ വിഭാഗത്തിന്റെ സഹായത്തോടെ മാത്രമേ ബോംബ് നിർവീര്യമാക്കാനാവു എന്ന് പരിശോധന നടത്തിയ ബോംബ് സ്ക്വാഡ് അറിയിച്ചു.
 
ഇതിനായി മുംബൈയിലെ ആർമി ടെക്കനിക്കൽ വിഭാഗത്തിന് കത്തയച്ചിരിക്കുകയാണ്. ബോബ് കണ്ടെത്തിയ സ്ഥലത്ത് ആളുക്കൾ കയറാതെ പൊലീസ് സംരക്ഷണം തീർത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍