ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി നരേന്ദ്ര മോദി?

വ്യാഴം, 26 ഏപ്രില്‍ 2018 (12:21 IST)
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ ജവഹര്‍ലാല്‍ നെഹ്‌റു എന്ന് കൊച്ചുകുട്ടികൾ വരെ പറയും. എന്നാല്‍ ഗൂഗിളിന് മാത്രം അക്കാര്യം മറിച്ചാണ്. ഗൂഗിളിന്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാമന്ത്രിയുടെ ചിത്രം വരുന്നത് നരേന്ദ്ര മോദിയുടേതാണ്. 
 
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദിയുടെ ചിത്രം എങ്ങനെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനത്തെത്തി എന്നാതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
 
സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം വരുന്ന പേര് ജവഹര്‍ലാല്‍ നെഹ്റു എന്നു തന്നെയാണ്. കൂടെ നെഹ്റുവിനെക്കുറിച്ച് ചെറിയൊരു വിവരണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രം നരേന്ദ്ര മോദിയുടേത്. ഒരു യൂസറാണ് ഇക്കാര്യം സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുത്തിയത്. 
 
ഇതിനു പിന്നാലെ ഗൂഗിളിന്റെ അബദ്ധത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കൂട്ടിത്തുന്നി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  

Type 'India first pm' in google and result is Mr.Narendra Modi's photo instead of Pt. Jawaharlal Nehru. @Google Pls correct it.. How come you also fell in the trap of Mr.Modi? pic.twitter.com/H8zlP9zzW0

— Ashok Tanwar (@AshokTanwar_INC) April 25, 2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍