വെള്ളംകുടിക്കുന്നതിനിടെ കൃത്രിമ പല്ല് വിഴുങ്ങിയ യുവതിക്ക് ദാരുണാന്ത്യം

ശ്രീനു എസ്
വെള്ളി, 16 ജൂലൈ 2021 (06:28 IST)
വെള്ളംകുടിക്കുന്നതിനിടെ കൃത്രിമ പല്ല് വിഴുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വലസരാവാക്കത്താണ് സംഭവം. എസ് രാജലക്ഷ്മി എന്ന യുവതിയാണ് മരിച്ചത്. നേരത്തേ പല്ല് ഇളകി ഇരുന്നതായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയാല്‍ കൊറോണ വരുമോയെന്ന് ഭയന്ന് പോയില്ല. പിന്നീട് വെള്ളം കുടിക്കുമ്പോ ഉള്ളില്‍ പോകുകയായിരുന്നു.
 
ഏഴുവര്‍ഷം മുന്‍പായിരുന്നു ഇവര്‍ കൃത്രിമ പല്ല് വച്ചത്. പല്ലു വിഴുങ്ങുമ്പോള്‍ അസ്വസ്തത തോന്നി സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും കുഴപ്പമില്ലെന്ന് പറയുകയായിരുന്നു. പിന്നാലെ പിറ്റേദിവസം കുഴറഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. പല്ല് അന്നനാളത്തില്‍ പോകുന്നതിനുപകരം ശ്വാസനാളത്തിലേക്ക് പോയതാകാം മരണകാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article