കടുത്ത ഭീതിയുയർത്തിയ ‘നാഡ’ ചുഴലിക്കാറ്റ് നാശം വിതയ്ക്കാതെ കടന്നുപോയി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'നാഡ' ഇന്ന് പുലർച്ചെ തമിഴ്നാട് തീരത്തേക്ക് എത്തിയപ്പോഴേക്കും ദുർബലമായിരുന്നു. അതിനാൽ നാശനഷ്ടങ്ങൾ ഒന്നുമുണ്ടാക്കാതെയാണ് 'നാഡ' കടന്നുപോയത്. കനത്ത ജാഗ്രതയായിരുന്നു ചെന്നൈയിലും മറ്റ് തീരങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചെന്നൈ നഗരത്തെ വിഴുങ്ങിയ കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായത്.
വെള്ളപ്പൊക്കത്തിന്റെ വാർഷിക ദിവസം വീണ്ടും അതേ അസ്ഥ ഉണ്ടാകുമോ എന്ന് ജനങ്ങൾ ഭയന്നിരുന്നു. എന്നാൽ, നാഡ ദുർബലമായതോടെ ആശ്വാസത്തിലാണ് ജനങ്ങൾ. ഇബ്ന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു 'നാഡ' കടൽതീരത്ത് എത്തിയത്. കാറ്റിനു ശക്തി കുറവാണെങ്കിലും പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചെന്നൈ, കടലൂർ, പുതുച്ചേരി എന്നിവടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
ഇന്നലെ മുതൽ മീൻപിടിത്തക്കാരും കടലിൽപ്പോകുന്നത് ഒഴിവാക്കണമെന്നും അഭ്യർഥനയുണ്ടായിരുന്നു. തീരദേശ വാസികളെ മാറ്റി പാർപ്പിക്കാനായി ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനായിരുന്നു ചെന്നൈ നഗരത്തെ പ്രളയം വിഴുങ്ങിയത്. ഒരാഴ്ചയോളം നഗരം വെള്ളത്തിനടിയിലായിരുന്നു.