ചെന്നൈ പ്രളയം: സി പി എം പത്തുലക്ഷം രൂപ നല്കും

Webdunia
ശനി, 5 ഡിസം‌ബര്‍ 2015 (14:11 IST)
പ്രളയത്തില്‍ അകപ്പെട്ട ചെന്നൈയ്ക്ക് ആശ്വാസമായി സി പി എം. ദുരിതാശ്വാസ നിധിയിലേക്ക് സി പി എം പത്തുലക്ഷം രൂപ സംഭാവന നല്കും. പാര്‍ട്ടി സംസ്ഥാന സമിതിയാണ് സംഭാവന നല്കുക.
 
ഇതിനായി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പിരിവ് നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
 
കെ പി സി സിയുടെ വകയായി 10 ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രസിഡന്‍റ് വി എം സുധീരൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.