സിനിമ ലോകവും മയക്കുമരുന്ന് മാഫിയയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത് എന്ന് നേരത്തെ പല വാര്‍ത്തകളും വന്നിരുന്നു. സിനിമാ ലോകത്ത് നിരവധി പേര്‍ മയക്കുമരുന്ന് മാഫിയയുടെ പേരില്‍ അറസ്റ്റിലാകുകയും ആക്ഷേപങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പറഞ്ഞ എക്‌സൈസ് വകുപ്പിന് മുന്നില്‍ ചാര്‍മി മുന്നോട്ട് വച്ച ആവശ്യങ്ങളാണ്. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന ആവശ്യങ്ങളാണ് ചാര്‍മി എക്‌സൈസ് വകുപ്പിന് മുന്നില്‍ വച്ചത്.
തന്റെ രക്തവും മുടിയും നഖവും ബലപ്രയോഗത്തിലൂടെ പരിശോധനയ്ക്ക് എടുക്കരുത് എന്നാണ് ഇപ്പോള്‍ ചാര്‍മിയുടെ ആവശ്യം. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ സാംപിളുകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ചാര്‍മി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് ഇത്തരം പരിശോധനകളെ ഭയക്കുന്നത് എന്ന ചോദ്യവുമുയരുന്നുണ്ട്.
തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് ചാര്‍മി, മുംബൈയിലാണ് ജനിച്ചത്. പഞ്ചാബി-സിഖ് കുടുംബ പാരമ്പര്യമുള്ള നടിയാണ് ചാര്‍മി. മലയാളത്തിലും മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആഗതനില്‍ ദിലീപിന്റെ നായിക ആയിരുന്നു ചാര്‍മി.