തകരാർ പരിഹരിച്ചു; ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക്

Webdunia
വ്യാഴം, 18 ജൂലൈ 2019 (12:56 IST)
ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ. ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്‌നം പരിഹരിച്ചതായും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്‌നമായത്.
 
ഇന്നലെ മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തിയതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്.
 
നേ​ര​ത്തെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 2.51നാ​ണു വി​ക്ഷേ​പ​ണ​ത്തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു​മു​ന്നോ​ടി​യാ​യി ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.51 മു​ത​ല്‍ കൗ​ണ്ട്ഡൗ​ണ്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ര്‍ 56 സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​മു​ന്പ് ദൗ​ത്യം പി​ന്‍​വ​ലി​ച്ച​താ​യി ഇ​സ്രോ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
 
ജ​നു​വ​രി ആ​ദ്യ​വാ​ര​മാ​ണ് ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണ​ത്തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​തു ജൂ​ലൈ 15 ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്നു ബാ​ഹു​ബ​ലി എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള ജി​എ​സ്‌എ​ല്‍​വി മാ​ര്‍​ക്ക് 3 റോ​ക്ക​റ്റാ​ണ് ച​ന്ദ്ര​യാ​ന്‍ ര​ണ്ട് ഉ​പ​ഗ്ര​ഹ​ത്തെ 54 ദി​വ​സ​ത്തെ യാ​ത്ര​യ്ക്കൊ​ടു​വി​ല്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article