ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു

Webdunia
ചൊവ്വ, 27 മെയ് 2014 (12:32 IST)
തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന ടി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു. 
 
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ മേഡക് മണ്ഡലത്തില്‍ നിന്നാണ് റാവു തിരഞ്ഞെടുക്കപ്പെട്ടത്. ഗജ്‌വെല്‍ മണ്ഡലത്തില്‍ നിന്നാണ് റാവു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
 
മേഡക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രാവണ്‍ കുമാര്‍ റെഡ്ഡിയെ 3.97 ലക്ഷം വോട്ടിനാണ് ചന്ദ്രശേഖരറാവു പരാജയപ്പെടുത്തിയത്.
 
119 അംഗ തെലങ്കാന നിയമസഭയില്‍ ടി.ആര്‍.എസിന് 63 അംഗങ്ങളാണുള്ളത്. റാവുവിനെ നേരത്തെ ടി.ആര്‍.എസിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.