ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ജാമ്യാപേക്ഷ തള്ളി

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (15:09 IST)
ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. 
 
തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.  നിസാമിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ്‌കോടതി ജാമ്യം നിഷേധിച്ചത്. കാപ്പ കാലാവധി ഇന്ന് അവസാനിച്ചതോടെ  ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. 
 
കേസിന്റെ വിചാരണ ഒക്ടോബര്‍ ആറു മുതല്‍ നവംബര്‍ ഏഴു വരെ നടക്കും. ജനുവരി 29 ന് പുലര്‍ച്ചെ ആയിരുന്നു കേസിനാസ്പദമായ സംഭവം.