സെയ്ഫ് അലിഖാന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കും

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (14:30 IST)
ബോളിവുഡ് താരം സെയ്ഫ് അലിഖാന് നല്‍കിയ പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍.  സെയ്ഫിനെതിരേ ഒട്ടേറെ ക്രിമിനല്‍കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാ‍ണ് റിപ്പോര്‍ട്ട്. 
 
രണ്ടു വര്‍ഷം മുന്‍പ് ബിസിനസുകാരനെയും അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെയും ദക്ഷിണ മുംബൈയിലെ നക്ഷത്ര ഹോട്ടലില്‍ വച്ച് കൈയേറ്റം ചെയ്തെന്ന കേസില്‍ നടന്‍ സെയ്ഫ് അലി ഖാനും രണ്ടു സുഹൃത്തുക്കള്‍ക്കുമെതിരേ കോടതി കുറ്റം ചുമത്തിയിരുന്നു. മറ്റുള്ളവരെ അപമാനിച്ചെന്നതാണ് ഖാനെതിരെയുള്ള പ്രധാന കുറ്റാരോപണം. 
 
2012 ഫെബ്രുവരിയില്‍ ഭാര്യയായ നടി കരീന കപൂര്‍, സഹോദരി കരിഷ്മ കപൂര്‍, സുഹൃത്തുക്കളായ മലൈക അറോറ ഖാന്‍, അമൃത അറോറ എന്നിവര്‍ക്കൊപ്പം സെയ്ഫ് അലിഖാന്‍ വിരുന്നിനെത്തിയപ്പോള്‍ താജ്മഹല്‍ പാലസ് ഹോട്ടലിലെ വസാബി റസ്റ്റോറന്റില്‍ വച്ചുണ്ടായ തര്‍ക്കമാണ് കേസിനാധാരം.