കേന്ദ്രമന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തരുത്

Webdunia
ബുധന്‍, 28 മെയ് 2014 (17:20 IST)
കേന്ദ്രമന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കി. മന്ത്രിമാരുടെ ഓഫീസില്‍ ബന്ധുക്കളുടെ സാന്നിധ്യം സുതാര്യ ഭണത്തിന് തടസ്സമാകുമെന്ന് പറഞ്ഞ മോഡി ഓരോ മന്ത്രാലയത്തിലും തന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയും മന്ത്രിമാര്‍ക്ക് നല്‍കി.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മൂന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി തന്റെ ഓഫീസിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യപുരോഗതി സാധ്യമാകുവെന്നും മോഡി പറഞ്ഞു.

അതേസമയം, ഇന്നു ചേരാനിരുന്ന മന്ത്രിസഭാ യോഗം നാളെ രാവിലെ 11 മണിയിലേക്ക് മാറ്റിവച്ചു. എം.പിമാരുടെ സത്യപ്രതിജ്ഞയും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഉള്‍പ്പെടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിനാണ് മന്ത്രിസഭാ യോഗം വിളിച്ചത്.