അന്തർ സംസ്ഥാന യാത്രകൾക്ക് ഇ-പാസ് ഒരുക്കാൻ കേന്ദ്രം

Webdunia
വെള്ളി, 15 മെയ് 2020 (08:02 IST)
ലോക്ഡൗണിൽ അന്തർ സംസ്ഥാന യാത്രകൾക്കായി ഏകീകൃത ഇ-പാസ് സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാർ. പാസ് നൽകുന്നതിൽ വിവിധ സംസ്ഥനങ്ങൾക്കിടയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് ദേശീയ തലത്തിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം ആലോചിയ്ക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര ഐടി മന്ത്രാലയങ്ങൾ ചർച്ച നടത്തി. 
 
അഭ്യന്തര മന്ത്രാലയം അനുമതി നൽകിയാൽ ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷ്ണൽ ഇൻഫോമാറ്റിക് സെന്റർ ഇ-പാസിനായുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും. അരോഗ്യസേതു ആപ്പുമായും, അരോഗ്യ മന്ത്രാലയത്തിന്റെ മറ്റു കൊവിഡ് വിവരങ്ങളും സംയോജിപ്പിച്ചായിരിയ്ക്കും സംവിധാനം ഒരുക്കുക. ഇതിലൂടെ യാത്ര കൃത്യമായി നിരീക്ഷിയ്ക്കാനും സാധിയ്ക്കും. നിലവിൽ അന്തർ സംസ്ഥാന യാത്രകൾക്ക് അതത് സംസ്ഥാനങ്ങളാണ് പാസ് അനുവദിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article