പ്രവാസികള്‍ക്ക് തപാല്‍ മാര്‍ഗമോ പ്രതിനിധി വഴിയോ ജോലിസ്ഥലത്തിരുന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കും.
ഇത് സംബന്ധിച്ച് ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേന്ദ്രത്തിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും
ശുപാര്‍ശ സംബന്ധിച്ച് കേന്ദ്രം നാളെ സുപ്രീംകോടതിയില്‍ നിലപാടറിയിക്കും.ശുപാര്‍ശകള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുമെന്നാണ് കരുതപ്പെടുന്നത്.