പരീക്ഷകൾ വീണ്ടും നടത്തുമെന്നും തിയതി ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിബിഎസ്ഇ വെബ്സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുക.
പത്താം ക്ലാസിലെ കണക്കും12 ക്ലാസുകളിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും.
കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. ഇത് അധികൃതർക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പർ ചോർന്നതായി തെളിഞ്ഞത്. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.