പ്ലസ് ടു പരീക്ഷയ്ക്ക് ഇത്തവണയും മാര്‍ക്ക് ദാനം

തിങ്കള്‍, 3 ഏപ്രില്‍ 2017 (14:28 IST)
പ്ലസ് ടു പരീക്ഷയ്ക്ക് ഇത്തവണയും പ്രയാസമെന്ന് പരാതിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്കില്‍ ഇളവ് നല്‍കും.15 മര്‍ക്ക് വരെ  സൗജന്യമായി ലഭിക്കുന്നതാണ്. ഇത്തരത്തില്‍ സൗജന്യമായി മാര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് മൂല്യനിര്‍ണ്ണയത്തിന് അധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കിയിരിക്കുന്നത്.   
 
സാധാരണ മൂല്യനിര്‍ണ്ണയത്തിന് മുമ്പ് അധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കുന്നതാണ്. എക്കണോമിക്സിന്റെ രണ്ടാമത്തെ ചോദ്യം സിലബസിന് പുറത്തുനിന്നായിരുന്നു. അതിനാല്‍ മൂന്ന് മാര്‍ക്ക് നല്‍കാന്‍ ഉത്തരസൂചികയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ചോദ്യം എഴുതിവെച്ചാല്‍ മതി ഈ സൗജന്യമാര്‍ക്ക് കിട്ടും. 8, 9, 19 ചോദ്യങ്ങള്‍ക്കും സമാനമായ രീതിയില്‍ മാര്‍ക്ക് നല്‍കുന്നതിനാല്‍ 12 മാര്‍ക്ക് വെറുതെ കിട്ടുന്നതായിരിക്കും. അതേസമയം പസാകാന്‍ വെറും 24 മാര്‍ക്ക് മതി. കമ്പ്യൂട്ടര്‍ സയന്‍സ് ചോദ്യപേപ്പര്‍ കഠിനമായിരുന്നു. അതുകൊണ്ട് തന്നെ 4, 5, 9, 25 എന്നീ ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്ക് ദാനം നല്‍കുന്നു. ഫിസിക്സില്‍ പ്രയാസമായിരുന്ന രണ്ട് ചോദ്യങ്ങള്‍ക്കും മൂല്യനിര്‍ണ്ണയത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക