ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. അതേസമയം, കണക്കിനൊപ്പം ചോർന്ന ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന് വീണ്ടും നടക്കും.
ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും. ഉത്തരവ് ഇന്നു വൈകിട്ട് ഉറങ്ങുമെന്ന് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരക്കടലാസുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനയില്‍ കൃത്രിമം നടന്നതായുള്ള സൂചനകള്‍ ലഭിച്ചില്ല. അതിനാൽ പുനഃപരീക്ഷ നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിക്കുകയായിരുന്നു.
അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലു പേരെ ദില്ലി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ
ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.