കാവേരി തര്‍ക്കം: കര്‍ണാടക സ്വദേശികള്‍ക്ക് എതിരെ തമിഴ്‌നാട്ടില്‍ അക്രമം; കര്‍ണാടക സ്വദേശിയുടെ മൈലാപ്പൂരിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിനു നേരെയും അക്രമം
കാവേരി നദീജലം സംബന്ധിച്ച് തമിഴ്‌നാടും കര്‍ണാടകയും തര്‍ക്കം നിലനില്ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സ്വദേശികള്‍ക്ക് എതിരെ തമിഴ്‌നാട്ടില്‍ അക്രമം. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടു നല്കാനുള്ള സുപ്രീംകോടതി ഉത്തരവ് കര്‍ണാടക നടപ്പാക്കിയിരുന്നില്ല. ഇതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. കര്‍ണാടക സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് അക്രമം.
പ്രതിഷേധക്കാര്‍ ചെന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ ബോംബ് എറിഞ്ഞു. മൈലാപ്പൂരിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിനു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.