തമിഴ്നാടിന് കാവേരിജലം നല്കുന്നതില്‍ അന്തിമതീരുമാനം ഇന്ന്; കേന്ദ്ര ജലവിഭവമന്ത്രിയുടെ നേതൃത്വത്തില്‍ 11 മണിക്ക് യോഗം

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (08:23 IST)
കാവേരിനദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനല്കുന്ന കാര്യത്തില്‍ കര്‍ണാടക ഇന്ന് അന്തിമതീരുമാനം കൈക്കൊള്ളും. കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
 
അന്തിമതീരുമാനം ഉണ്ടാകുന്നതു വരെ വെള്ളം വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിയും ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.

വെബ്ദുനിയ വായിക്കുക