ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി പൊലീസ് കേസെടുത്തു. ഡല്‍ഹി തിലക് നഗരിലെ പൊലീസ് സ്റ്റേഷനിലാണ് നിരഞ്ജന്‍ ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡല്‍ഹിയി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും സാധ്വി പറഞ്ഞത് വന്‍ വിവാദമായിരുന്നു.
ഇതുകൂടാതെ രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണോ അതോ അവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കണം നിരഞ്ജന്‍ ജ്യോതി പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് നിരഞ്ജന്‍ ജ്യോതി പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞിരുന്നു. നിരഞ്ജന്‍ ജ്യോതിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.