കോല്‍ക്കത്തയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ കാമറ കണ്ടെത്തിയ സംഭവത്തില്‍ മാനേജര്‍ ഉള്‍പ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച വസ്ത്രം മാറാന്‍ എത്തിയ ഒരു യുവതിയാണു കാമറ കണ്ടത്. ക്യാമറയെപ്പെറ്റി മാനേജറുടെ അടുക്കല്‍ യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടെങ്കിലും ഇയാള്‍ ഇവരെ ഭീഷിണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും മാനേജരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ബഹളം കേട്ട് എത്തിയ പാര്‍ക്കിലെ മറ്റു സന്ദര്‍ശകര്‍ മാനേജരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പൊലീസ് പാര്‍ക്ക് മാനേജരെ അടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ക്കിലെ സിസിടിവി കാമറകള്‍ പോലീസ് പിടിച്ചെടുക്കുകയും ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധ നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ നാല് ദിവത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് പൊലീസ് അറിയിച്ചു.