റെയില്‍വേ ബജറ്റ് 2015: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (12:20 IST)
സുരക്ഷിത യാത്ര, നവീനമായ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയിലെ പൂര്‍ണത റെയില്‍വേ കൈവരിക്കണമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. നിക്ഷേപങ്ങളുടെ കുറവ് റയിൽവേയുടെ സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്നും. അതിനാല്‍ വിദേശ നിക്ഷേപങ്ങള്‍ പരിഗണിക്കുമെന്നു അറിയിച്ചു.

ട്രാക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്  കൂടുതല്‍ പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്‍കുമെന്നും സുരേഷ് പ്രഭു അറിയിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.