ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍; 3ജി നിരക്ക് പകുതിയാക്കും

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (15:26 IST)
നിരക്കുകള്‍ വെട്ടിക്കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 3ജി നിരക്കുകളില്‍ ബി.എസ്.എന്‍.എല് വെട്ടിക്കുറയ്ക്കുന്നു‍. ഇതിന്റെ ഭാഗമായി 3ജി നിരക്ക്  50 ശതമാനം കുറവുവരുത്താനാണ് കമ്പനിയുടെ തീരുമാനച്ചിരിക്കുന്നത്. ബി എസ്‌ എന്‍.എല്ലിന്റെ നെറ്റ്‌വര്‍ക്ക്‌ വിപുലീകരണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഡേറ്റ നിരക്കുകള്‍ അന്‍പതു ശതമാനം വരെ കുറയ്‌ക്കുമെന്നാണ് ചെയര്‍മാനും മാനേജിംങ്‌ ഡയറക്‌ടറുമായ അനുപം ശ്രീവാസ്‌തവ അറിയിച്ചത്.

ഏപ്രില്‍ ആദ്യത്തോടെ എട്ടാം ഘട്ട വികസന പദ്ധതിക്ക് കരാര്‍ നല്‍കുമെന്നാണ് സൂചന. രാജ്യത്തെ 2,500 നഗരങ്ങളില്‍ 3ജി വൈഫൈ ഇന്‍റര്‍നെറ്റ് ഹോട്സ്പോടുകള്‍ ഉള്‍പ്പെടുന്നതാണ് എട്ടാം ഘട്ട നെറ്റ്വര്‍ക്ക് വികസന പദ്ധതിയിലുള്ളത്.അടുത്ത വര്‍ഷം അവസാനത്തോടെ വികസനം പൂര്‍ത്തിയാകുന്നത്
 
നിലവില്‍ മറ്റു കമ്പനികളുടെതിന് സമാനമായ നിരക്കാണ് 2ജി, 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് പ്ളാനുകള്‍ക്ക് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ ഈടാക്കുന്നത്. ഒരു ജിബി 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റിന് 175 രൂപയും രണ്ടു ജിബിക്ക് 251 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. എന്നാല്‍ രണ്ട് ജിബിക്ക് 125 രൂപയ്ക്ക് ബി.എസ്.എന്‍.എല്‍ 3ജി ലഭിക്കുന്നത അവസ്ഥയുണ്ടായാല്‍ സാധാരണക്കാര്‍ക്കിടയില്‍ ഇന്റെര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിനു കാരണമാകും.