ഇന്നുമുതല്‍ രാജ്യത്ത് എവിടെ നിന്നും ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോഗിച്ചു റോമിങ് നിരക്കുകള്‍ നല്‍കാതെ ഫോണ്‍ വിളിക്കാം. റോമിങ്ങിനിടെ വരുന്ന ഇന്‍കമിങ് കോളുകള്‍ സൗജന്യമാകുകയും ചെയ്യും. പുതിയ പദ്ധതിയിലൂടെ ഒരു രാജ്യം ഒരു നമ്പര്‍ എന്ന സ്വപ്‌നം ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്ന് ബിഎസ്എന്‍എല്‍ എംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.
നമ്പര്‍ എടുത്ത സംസ്ഥാനത്തിനു പുറത്തു ബിഎസ്എന്‍എല്‍ മൊബൈലുമായി പോകുന്നവര്‍ക്ക് ഇന്നു മുതല്‍ കോളുകള്‍ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും എസ്എംഎസുകള്‍ക്കും റോമിംഗ് നിരക്കുകള്‍ നല്‍കേണ്ടതില്ല. ജൂണ്‍ രണ്ടിന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവി ശങ്കര്‍ പ്രസാദാണ് റോമിങ് പിന്‍വലിക്കുവാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.
അതേസമയം, റോമിങ് പിന്‍വലിക്കരുതെന്നവാശ്യപ്പെട്ടു ട്രായ് തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലെന്നു ബിഎസ്എന്‍എല്‍ സിഎംഡി അനുപമ് ശ്രീവാസ്തവ അറിയിച്ചു.