യാദവ് കള്ളുകുടിയനെന്ന് ബിഎസ്എഫ്; വാര്‍ത്ത ആഘോമാക്കി ബിബിസിയും - പരിഹാസവുമായി പാക് മാധ്യമങ്ങള്‍
ചൊവ്വ, 10 ജനുവരി 2017 (16:09 IST)
അതിര്‍ത്തിയില്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നതെന്ന് ഇന്ത്യന്‍ ജവാന്‍ വ്യക്തമാക്കിയത് അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിന് നാണക്കേടാകുന്നു. ബിഎസ്എഫ് ജവാനായ ടിബി യാദവ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ ബിബിസി ഉള്‍പ്പെടെയുള്ള പല വിദേശ മാധ്യമങ്ങളും ഏറ്റെടുത്തു.
യാധവിന്റെ തുറന്നു പറച്ചില്‍ പാക് മാധ്യമങ്ങളും ആഘോഷമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായിട്ടാണ്പാക് മാധ്യമങ്ങള്‍ വീഡിയോ ഉപയോഗിച്ചിരിക്കുന്നത്. നാണക്കേട് എന്ന തലക്കെട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ജിയോ ടിവി മോദി സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്നത് ബിഎസ്എഫ് സൈനികര്‍ക്ക് നാണക്കേട് എന്നായിരുന്നു തലക്കെട്ട് നല്‍കിയത്.
അതേസമയം, വാര്‍ത്ത ലോകശ്രദ്ധയാകര്‍ഷിച്ചതോടെ യാദവ് കടുത്ത മദ്യപാനിയും മോശം സ്വഭാവത്തിന് നിരന്തരം കൗണ്‍സിലിംഗിന് വിധേയനാകുന്നയാളുമാണെന്നാണ് ബിഎസ്എഫ് ആരോപിച്ചു. അനുമതി കൂടാതെ നിരന്തരം അവധിയെടുക്കുകയും ക്യാമ്പില്‍ നിന്ന് പുറത്തു പോകുകയും ചെയ്‌ത ഉദ്യോഗസ്ഥനാണ് ഇയാള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ യാധവ് യാതൊരു പരാധിയും പറഞ്ഞിരുന്നുല്ലെന്നും ബിഎസ്എഫ് ആരോപിക്കുന്നു.