വായുമലിനീകരണം: മുംബൈയില്‍ ആറുവര്‍ഷത്തിനിടെ ബ്രോങ്കൈറ്റീസ് വന്ന് മരണപ്പെട്ടത് 1220 പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 മാര്‍ച്ച് 2023 (08:53 IST)
മുംബൈയില്‍ ആറുവര്‍ഷത്തിനിടെ ബ്രോങ്കൈറ്റീസ് വന്ന് മരണപ്പെട്ടത് 1220 പേരെന്ന് റിപ്പോര്‍ട്ട്. വേനല്‍ക്കാലത്ത് വായുമലിനീകരണം നഗരങ്ങളില്‍ കനക്കുമ്പോഴാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2016നും 2021നും ഇടയില്‍ നടന്ന മരണങ്ങളാണ് പുറത്തുവന്നത്. വായുമലിനീകരണമാണ് ശ്വാസകോശരോഗങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുകയും മരണ സംഖ്യ ഉയര്‍ത്തുകയും ചെയ്യുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
മുംബൈയില്‍ ഓരോ വര്‍ഷവും 200ഓളം പേര്‍ക്ക് ബ്രോങ്കൈറ്റീസ് പിടിപെടുന്നുണ്ട്. ബ്രോങ്കൈറ്റീസ് വന്ന് മരണപ്പെടുന്നവരുടെ എണ്ണം കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങളെ തുടര്‍ന്ന് മരണപ്പെടുന്നവരുടെ എണ്ണത്തെക്കാള്‍ 53ശതമാനം കൂടുതലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍